Today: 06 Jul 2025 GMT   Tell Your Friend
Advertisements
പരിശുദ്ധ കാതോലിക്കാ ബാവാ ജര്‍മ്മനിയില്‍
Photo #1 - Germany - Otta Nottathil - hl_kathilokca_bava_in_germany
ബര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഇന്ന് ജര്‍മ്മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ എത്തിച്ചേരും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ഭാഗമായ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും ജര്‍മ്മനിയിലെ പ്രൊട്ടസ്ററന്റ് സഭകളും തമ്മിലുള്ള ഡയലോഗിന്റെ മുഖ്യാതിഥിയായിട്ടാണ് പരിശുദ്ധ കാതോലിക്കാ ബാവാ ബര്‍ലിനില്‍ എത്തുന്നത്.

ഡയലോഗ്: മാര്‍ച്ച് 26 മുതല്‍ 28 വരെ

മാര്‍ച്ച് 26 മുതല്‍ 28 വരെയാണ് EKD (Evangelische Kirche in Deutschland) ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ ഡയലോഗ് നടക്കുന്നത്. ജര്‍മ്മനിയിലെ ഇരുപത് പ്രൊട്ടസ്ററന്റ് സഭകളുടെ കൂട്ടായ്മയായ ഇകെഡിയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ഈ സംവാദം 1983 മുതല്‍ തുടര്‍ന്നുവരുന്നു.

പരി. കാതോലിക്കാ ബാവായുടെ ജര്‍മ്മനി സന്ദര്‍ശനം

ജര്‍മ്മനിയിലെത്തിയ പരിശുദ്ധ കാതോലിക്കാ ബാവാ, ജര്‍മ്മനിയിലെ ഇതര ഓര്‍ത്തഡോക്സ് സഭകളുടേയും കത്തോലിക്കാ സഭയുടെയും അധ്യക്ഷന്മാരുമായും, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുമായും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. മാര്‍ച്ച് 30~ന് ജര്‍മ്മനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

യുകെ~യൂറോപ്പ്~ആഫ്രിക്കാ ഭദ്രാസന മെത്രാപ്പോലീത്തായ അഭിവന്ദ്യ ഏബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനി ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘം പരിശുദ്ധ പിതാവിനെ അനുഗമിക്കും. മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള പ്രഥമ സന്ദര്‍ശനത്തില്‍ മാര്‍ച്ച് 26~ന് ബര്‍ലിനില്‍ വിശ്വാസികള്‍ പരി. പിതാവിന് ഉജ്ജ്വലമായ സ്വീകരണം നല്‍കും.

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും ഇകെഡിയും

കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, അന്തിയോക്യന്‍ സിറിയക് ഓര്‍ത്തഡോക്സ് സഭ, അര്‍മേനിയ ഓര്‍ത്തഡോക്സ് സഭ, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ, എത്തിയോപ്യന്‍ ഓര്‍ത്തഡോക്സ് സഭ, എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭാ എന്നിവ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ കൂട്ടായ്മയില്‍ ഉള്‍പ്പെടുന്നു.

1983 മുതല്‍ രകെഡി ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികള്‍ ദൈവശാസ്ത്രപരമായ കൂടിയാലോചനകള്‍ക്കും മറ്റു ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുമായി ഒത്തുകൂടുന്നു. പ്രാരംഭ ഘട്ടങ്ങളില്‍, രണ്ടു ഓര്‍ത്തഡോക്സ് സഭാ കുടുംബങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ക്രിസ്തുശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്ക് പൊതുധാരണ കൈവരിക്കുന്നത് പ്രധാന ചര്‍ച്ചാ വിഷയം ആയിരുന്നു. പിന്നീട് സംവാദം പൊതുവായ വിഷയങ്ങളിലേക്ക് മാറി. മതേതരവല്‍ക്കരണത്തെയും ഇസ്ളാമുമായുള്ള സഹവര്‍ത്തിത്വത്തെയും ബാധിക്കുന്ന വെല്ലുവിളികള്‍ പ്രാധാന്യമാര്‍ന്ന ചര്‍ച്ചാ വിഷയങ്ങളായി.

ജര്‍മ്മനിയിലെ ഓര്‍ത്തഡോക്സ് സമൂഹം

ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ജര്‍മ്മനിയില്‍ സ്ഥിരതാമസക്കാരായി കഴിയുന്നതിനാല്‍ ഈ സംവാദം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നവീകരണത്തിന്റെ 500~ാം വാര്‍ഷികത്തോടനുബന്ധിച്ച് 2017~ല്‍ ബെര്‍ലിനില്‍ നടന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യാഥിതിയായി പങ്കെടുത്തത് ഓര്‍ത്തഡോക്സ് സഭകളുടെ സ്വാധീനത്തിന്റെ സൂചനയായിരുന്നു.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ഈ സന്ദര്‍ശനം, ജര്‍മ്മനിയിലെ ഓര്‍ത്തഡോക്സ് സഭകളുടെ വളര്‍ച്ചയ്ക്ക് കാരണമാകും. മാര്‍ച്ച് 31 ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങും.
- dated 26 Mar 2025


Comments:
Keywords: Germany - Otta Nottathil - hl_kathilokca_bava_in_germany Germany - Otta Nottathil - hl_kathilokca_bava_in_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
perunal_end_syromalabar_community_2025
ഭക്തിയുടെ നിറവില്‍ കൊളോണില്‍ മാതാവിന്റെയും വി.തോമശ്ളീഹായുടെയും തിരുനാള്‍ ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ അനധികൃത കുടിയേറ്റം കൂടുതലും ഷെങ്കന്‍ വിസയിലൂടെ Recent or Hot News
തുടര്‍ന്നു വായിക്കുക
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകുടെ വാര്‍ഷികവും ജൂലൈ 6 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
Refugee_numbers_at_record_low_germany_July_5_2025
ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളുടെ എണ്ണം റെക്കോര്‍ഡ് താഴ്ന്ന നിലയില്‍ ; ഒന്നാം നമ്പര്‍ അഭയ രാജ്യമല്ല Recent or Hot News
തുടര്‍ന്നു വായിക്കുക
why_immigrants_leaving_germany
കുടിയേറ്റക്കാര്‍ ജര്‍മനി ഉപേക്ഷിക്കുന്നതെന്ത്? Recent or Hot News
തുടര്‍ന്നു വായിക്കുക
sabhasangamam_syro_malankara_germany_2025
ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സഭാസംഗമം 2025 വിശ്വാസപ്രഘോഷണമായി
തുടര്‍ന്നു വായിക്കുക
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് അന്‍പത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us