Today: 15 May 2021 GMT   Tell Your Friend
Advertisements
ഇറാക്കിന്റെ മനം കവര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങി
ബര്‍ലിന്‍: മാര്‍ച്ച് 5 ന് വെള്ളിയാഴ്ച ആരംഭിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ ഇറാക്ക് സന്ദര്‍ശനത്തിനു തിരശീല വീണു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാലുകുത്തിയ ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ നേതൃത്വത്തില്‍ രാജോജിത വരവേല്‍പ്പാണ് നല്‍കിയത്. ചുവപ്പു പരവതാനി വിരിച്ച്, പരമ്പരാഗത വേഷവിധാനങ്ങളണിഞ്ഞ ഇറാക്കികളുടെ ഊഷ്മളതയോടെയായിരുന്നു സ്വീകരണം. കവചിതവാഹനങ്ങളുടെ അകമ്പടിയോടെ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട മാര്‍പാപ്പയെ ദൂരെ നിന്നു കാണാന്‍ നൂറുകണക്കിനാളുകളാണ് വഴിയുടെ ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ മാര്‍പാപ്പ ഇറാഖ് പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ബഗ്ദാദിലെ രക്ഷാമാതാവിന്റെ കത്തീഡ്രലില്‍ വിശ്വാസ സമൂഹം മാര്‍പാപ്പയെ സ്വീകരിച്ചു.
അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്ന് അവിടെ നടത്തിയ ആദ്യ പ്രസംഗത്തില്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.ഇറാക്കില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന് സമ്പൂര്‍ണ പൗരന്‍മാര്‍ എന്ന നിലയില്‍ കൂടുതല്‍ അവസരങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യവും ഉത്തരവാദിത്വങ്ങളും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അല്‍ സിസ്താനിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. 55 മിനിറ്റോളം പാപ്പാ അവിടെ ചെലവഴിച്ചു. ഷിയാകളും സുന്നികളും തമ്മിലുള്ള പ്രശ്നങ്ങളും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും ഇറാക്കില്‍ തുടരുകയാണ്. ഷിയാ മുസ്ളിംകളുടെ ഏറ്റവും വലിയ നേതാവായ ഗ്രാന്‍ഡ് ആയത്തുള്ള അലി അല്‍ സിസ്തനിയെയും മാര്‍പാപ്പ സന്ദര്‍ശിച്ചു.മറ്റെല്ലാ ഇറാക്കികളെയും പോലെ സമാധാനമായ ജീവിക്കാന്‍ ക്രിസ്ത്യാനികള്‍ക്കും അവകാശമുണ്ടെന്ന് നജഫില്‍ മാര്‍പാപ്പയെ സ്വീകരിച്ച അല്‍ സിസ്തനി പറഞ്ഞു.

തുടര്‍ന്ന് മാര്‍പാപ്പ പൂര്‍വപിതാവ് അബ്രഹാമിന്റെ ജന്മസ്ഥലമായ ഊര്‍ നഗരത്തിലെ നജാഫിലെത്തി. നാസിരിയ്യയിയും സന്ദര്‍ശിച്ച ശേഷം സര്‍വമതസമ്മേളനത്തിലും പങ്കെടുത്തു.വൈകിട്ട് ബഗ്ദാദില്‍ തിരിച്ചെത്തി സെന്റ് ജോസഫ് കല്‍ദായ കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിച്ചു.

ചരിത്രത്തില്‍ ആദ്യമായി ഇറാക്കിലെ ബാഗ്ദാദില്‍ മാര്‍പാപ്പ കുര്‍ബാനയര്‍പ്പിച്ചു. രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം ആവേശപൂര്‍വം പങ്കെടുത്തു. ഇറാക്ക് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം മധ്യ ബാഗ്ദാദിലെ സെന്റ് ജോസഫ് ചാല്‍ഡീന്‍ കത്തോലിക്കാ പള്ളിയിലായിരുന്നു കുര്‍ബാന.അനുഗ്രഹിക്കപ്പെട്ടവര്‍ സമ്പന്നരും കരുത്തരുമല്ല, സഹോദരങ്ങളോട് സഹാനുഭൂതി കാണിക്കുന്നവരാണെന്ന് മാര്‍പാപ്പ പറഞ്ഞു.മുഴുവന്‍ സഭയ്ക്കും ലഭിച്ച ആലിംഗനമാണ് മാര്‍പാപ്പയുടെ സന്ദര്‍ശനമെന്ന് കുര്‍ബാനയില്‍ പങ്കെടുത്ത പാത്രിയര്‍ക്കാ കര്‍ദിനാള്‍ ലൂയി റാഫേല്‍ ഐ സാകോ പറഞ്ഞു. മതത്തിന്റെ പേരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാക്കിലെ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന ദുരവസ്ഥയെയും അദ്ദേഹം പരാമര്‍ശിച്ചു. അക്രമവും വിദ്വേഷവും തീവ്രവാദവും മതത്തോടു ചെയ്യുന്ന ചതിയാണെന്നും മാര്‍പാപ്പ. അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും രീതി അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

സന്ദര്‍ശനത്തിന്റെ മൂന്നാംദിവസമായ ഞായറാഴ്ച രാവിലെ ഇര്‍ബിലില്‍ എത്തിയ മാര്‍പാപ്പ ഹെലികോപ്റ്ററില്‍ മൊസൂളില്‍ സന്ദര്‍ശനം നടത്തി.തീവ്രവാദത്തിനും യുദ്ധങ്ങള്‍ക്കും ഇരയായവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മൊസ്യൂളിലെ വിഖ്യാതമായ 'ഹോഷ് അല്‍ ബിയ'യില്‍ പാപ്പാ സന്ദര്‍ശിച്ചു. 'ഹോഷ് അല്‍ ബിയ' എന്നാല്‍ ചര്‍ച്ച് സ്ക്വയര്‍ എന്ന് അര്‍ത്ഥം. നാല് പുരാതന ൈ്രകസ്തവ ദൈവാലയങ്ങള്‍ സ്ഥിതിചെയ്തിരുന്ന ഇവിടം നിലവില്‍ തകര്‍ക്കപ്പെട്ട ഭൂമിയാണ്.
ഐസിസ് തീവ്രവാദികള്‍ തകര്‍ത്ത നാല് ദൈവാലയങ്ങളും ഇതുവരെ പുനരുദ്ധരിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പാപ്പയുടെ പാദസ്പര്‍ശനമേറ്റതിലൂടെ ഉയിര്‍പ്പ് ദിനങ്ങളിലേക്ക് ഇവിടം പ്രവേശിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ ഇറാഖിലെ വിശ്വാസി സമൂഹം.

സന്ദര്‍ശനത്തിന്റെ ഹൈലൈറ്റായി എര്‍ബിലിന്റെ ഫ്രാന്‍സോ ഹരിരി ഫുട്ബോള്‍ സ്റേറഡിയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വൈകുന്നേരം ഇറാഖി വിശ്വാസികള്‍ക്കായി ദിവ്യബലിയര്‍പ്പിച്ചു. ഇറാഖിലെത്തിയ പാപ്പയുടെ സന്ദര്‍ശനത്തിനു കേരളത്തില്‍ നിന്നും ഇറാഖില്‍ സേവനം ചെയ്യുന്ന സിഎംസി സന്യാസിനികളും സാക്ഷ്യം വഹിച്ചു. ഞായറാഴ്ച എര്‍ബില്‍ സ്റേറഡിയത്തില്‍ നടന്ന വിശുദ്ധബലിയിലും പാപ്പായ്ക്കൊപ്പം 6 സന്യാസിനികളും ഉണ്ടായിരുന്നു. ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ അനേകായിരങ്ങള്‍ പങ്കുകൊണ്ടു.

കൊവിഡ്, യുദ്ധ ഭീഷണികള്‍ക്കിടയിലെ മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ അതീവ പ്രധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കികണ്ടത്.ഇറാക്കിലെത്തുന്ന ആദ്യ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. മാര്‍പാപ്പയുടെ സംരക്ഷണത്തിനു മാത്രമായി പതിനായിരം ഇറാക്കി സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരുന്നത്.

ഐതിഹാസികമായ ഇറാഖിലെ പേപ്പല്‍ പര്യടനം തിങ്കളാഴ്ച രാവിലെ പര്യവസാനിച്ചതോടെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലേയ്ക്കു മടങ്ങി. മാര്‍പാപ്പായായതിനു ശേഷം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പാപ്പ നടത്തുന്ന 33ാം വിദേശ സന്ദര്‍ശനമായിരുന്നു ഇറാക്കിലേത്.
- dated 08 Mar 2021


Comments:
Keywords: Europe - Otta Nottathil - pope_francis_irak_visit_end Europe - Otta Nottathil - pope_francis_irak_visit_end,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15520212vaccine
അധിക വാക്സിന്‍ നല്‍കേണ്ടത് കുട്ടികള്‍ക്കല്ല, ദരിദ്ര രാജ്യങ്ങള്‍ക്ക്: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
greece_reopens_tourism_season2021
ലോക്ഡൗണിന് വിട ; ഗ്രീസ് ടൂറിസം പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
14520215who
ലോകാരോഗ്യ സംഘടന കോവിഡ് മുന്നറിയിപ്പ് നല്‍കാന്‍ വൈകി Recent or Hot News
തുടര്‍ന്നു വായിക്കുക
14520212eu
യൂറോപ്യന്‍ യൂണിയനില്‍ 25% പേര്‍ വാക്സിന്‍ നിരസിക്കാന്‍ സാധ്യത Recent or Hot News
തുടര്‍ന്നു വായിക്കുക
14520213italy
ഇറ്റാലിയന്‍ ചാരസംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി Recent or Hot News
തുടര്‍ന്നു വായിക്കുക
ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ ഇളവുകള്‍
തുടര്‍ന്നു വായിക്കുക
rule_relaxing_swiss_govt_covid
സ്വിറ്റ്സര്‍ലന്‍ഡില്‍ പുതിയ ഇളവുകള്‍ മെയ് 31 ന് പ്രാബല്യത്തില്‍ വരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us