Today: 06 May 2021 GMT   Tell Your Friend
Advertisements
കേ.കോ.(ജെ)സ്ഥാനാര്‍ത്ഥികള്‍ക്കായി സര്‍വേ നടത്തുന്നു
Photo #1 - India - Otta Nottathil - suvay_KC_J
തൊടുപുഴ:അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ളവരെ കണ്ടെത്താന്‍ സര്‍വേയുമായി കേരളാ കോണ്‍ഗ്രസ് ജെ. തൊടുപുഴ, കടുത്തുരുത്തി, ഇരിങ്ങാലക്കുട ഒഴികെ ഒന്‍പത് സീറ്റുകളില്‍ സര്‍വേ നടത്താന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചുകഴിഞ്ഞു. യുഡിഎഫില്‍ സീറ്റ് ധാരണയാകും മുന്‍പേയാണ് കേ.കോ.ജെയുടെ മണ്ഡലം പിടിക്കാനുള്ള നീക്കം.

കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒന്‍പത് സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന് യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയാറല്ലന്ന് പി.ജെ. ജോസഫ് നേരത്തെതന്നെ അറിയിച്ചിരുന്നു. തൊടുപുഴയില്‍ പി.ജെ. ജോസഫ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ എന്നിവരുടെ സീറ്റില്‍ മാറ്റമില്ല. പാര്‍ട്ടി ആവശ്യം ഉന്നയിക്കുന്ന മറ്റ് ഒന്‍പത് മണ്ഡലങ്ങളില്‍ വിജയ സാധ്യതയുള്ളവരെ കണ്ടെത്താനാണ് സ്വകാര്യ ഏജന്‍സിയെ ഇപ്പോള്‍ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.ഓരോ മണ്ഡലങ്ങളിലും സാദ്ധ്യതാ പട്ടികയില്‍ മൂന്ന് പേരുടെ പട്ടികയാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്. അഞ്ച് മുന്‍ എംഎല്‍എമാരും ഒരു മുന്‍ എംപിയും സാധ്യതാ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഇടുക്കി, കോതമംഗലം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ പട്ടികയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് മുന്‍തൂക്കമുണ്ട്. തിരുവല്ലയില്‍ മുന്‍ ജില്ലാകൗണ്‍സില്‍ വൈസ് പ്രസിഡന്റ് കുഞ്ഞുകോശി പോള്‍, മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി, വിക്ടര്‍ ടി. തോമസ്, വര്‍ഗീസ് മാമ്മന്‍ എന്നിവരാണ് പരിഗണനയില്‍. ചങ്ങനാശേരിയില്‍ കെ.എഫ് വര്‍ഗീസ്, സി.എഫ്. തോമസിന്റെ മകള്‍ സിനി തോമസും സഹോദരനും മുന്‍ നഗരസഭാ ചെയര്‍മാനുമായ സാജന്‍ ഫ്രാന്‍സിസ്, വി.ജെ ലാലി എന്നിവര്‍ക്കാണ് മുന്‍ഗണന. പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍, മൈക്കിള്‍ ജയിംസ് എന്നിവരാണ് ഏറ്റുമാനൂരില്‍.

കാഞ്ഞിരപ്പള്ളിയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് പുറമേ യൂത്ത് ഫ്രണ്ട് അധ്യക്ഷന്‍ അജിത് മുതിരമല, തോമസ് കുന്നപ്പള്ളി എന്നിവരുടെ പേരുമുണ്ട്. ഇടുക്കി മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്, മാത്യു സ്ററീഫന്‍, എം.ജെ.ജേക്കബ് തുടങ്ങിയവരും കോതമംഗലത്ത് ഷിബു തെക്കുംപുറവും ജോണി നെല്ലൂരുമാണ് പരിഗണനയില്‍. അടുത്ത ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്‍പ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം.
- dated 15 Feb 2021


Comments:
Keywords: India - Otta Nottathil - suvay_KC_J India - Otta Nottathil - suvay_KC_J,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mar_chrisostam_valiya_metrappolitha
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്ററം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
4520211covid
ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ പൂര്‍ണമല്ലെന്ന് ആരോപണം Recent or Hot News
തുടര്‍ന്നു വായിക്കുക
140_MLA_15_th_assembly
പതിനഞ്ചാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
3520212us
ഇന്ത്യയില്‍ കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തിയിട്ടില്ലെന്ന് യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
ldf_wins_kerala_assembly_election
കേരളത്തില്‍ ഭരണത്തുടര്‍ച്ചയുമായി ഇടതുതരംഗം ക്യാപ്റ്റനായി പിണറായി Recent or Hot News
തുടര്‍ന്നു വായിക്കുക
2520213kerala
കേരളത്തില്‍ 99 സീറ്റുമായി ഇടതുപക്ഷ ഭരണത്തുടര്‍ച്ച
ചരിത്രത്തിലാദ്യമായി തുടര്‍ഭരണം തുടര്‍ന്നു വായിക്കുക
2520215bjp
ബിജെപിയുടെ അക്കൗണ്ട് പൂട്ടി കേരളം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us