Today: 06 May 2021 GMT   Tell Your Friend
Advertisements
ഇന്‍ഡ്യ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് നീട്ടി
Photo #1 - India - Otta Nottathil - travel_ban_extended_india
ന്യൂഡല്‍ഹി: ഇന്‍ഡ്യയില്‍ കോവിഡ് വ്യാപനം പിടിച്ചുകെട്ടാനാവാത്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഫ്രെബ്രു. 28 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വിലക്ക് നീട്ടിക്കൊണ്ട് ഉത്തരവായത്. എന്നാല്‍ കാര്‍ഗോ സര്‍വീസുകള്‍ക്കും മുന്‍കൂട്ടിയുള്ള അനുവാദം നല്‍കിയിട്ടുള്ള അതായത് എയര്‍ ബബിള്‍ കരാറില്‍ നടത്തുന്ന വിമാന യാത്രകള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിയ്ക്കില്ല. കഴിഞ്ഞ കൊല്ലം മാര്‍ച്ച് 23 നാണ് യാത്രാവിലക്കുകള്‍ തുടങ്ങിയത്.

എയര്‍ബബിള്‍ പ്രകാരം 24 രാജ്യങ്ങളിലേയ്ക്കാണ് സര്‍വീസ് നടത്താന്‍ അനുവാദമുള്ളത്. ജര്‍മനി, യുകെ, ഫ്രാന്‍സ്, അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി പ്രത്യേക ധാരണയും ഉണ്ട്. അതിന്‍ പ്രകാരം ജര്‍മനിയിലേയ്ക്ക് എയര്‍ഇന്‍ഡ്യയും, ഫെബുവ 18 മുതല്‍ ടാറ്റ വിസ്താരയും ജര്‍മനിയില്‍ നിന്ന് ലുഫ്ത്താന്‍സയും സര്‍വീസുകള്‍ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പാന്‍ഡമിക് കാരണം ഇന്‍ഡ്യയില്‍ അകപ്പെട്ടുപോയ ജര്‍മനിയിലേയ്ക്ക് നഴ്സിംഗ് മേഖലയിലേയ്ക്കും, വിദ്യാഭ്യാസത്തിനുമായി വിസാ ലഭിച്ചുകൊണ്ടിരിയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വരാനുള്ള സൗകര്യം നിലവിലുണ്ട്.

ദുബായില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തി.തിരുവനന്തപുരം കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്കാണ് കുറഞ്ഞ യാത്രാനിരക്ക്
പ്രാബല്യത്തിലാക്കിയത്. നികുതി ഉള്‍പ്പെടെ 310 ദിര്‍ഹവും,30 കിലോ ബാഗേജും 8 കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കുന്നുണ്ട്.
ഇന്ത്യ?യുഎഇ എയര്‍ ബബ്ള്‍ കരാറനുസരിച്ച് ഞായറാഴ്ചകളില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കും തിങ്കളാഴ്ചകളില്‍ ദുബായില്‍നിന്നും കൊച്ചിയിലേക്കുമാണ് നിലവില്‍ എയര്‍ ഇന്ത്യ സര്‍വീസുള്ളത്. ബുധനാഴ്ചകളില്‍ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കും വെള്ളിയാഴ്ചകളില്‍ കോഴിക്കോടുനിന്ന് ദുബായിലേക്കും ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കു ചൊവ്വാഴ്ചയും കണ്ണൂരിലേക്കു ഞായറാഴ്ചകളിലുമാണ് ് സര്‍വീസുകള്‍ നടത്തുന്നത്. മാര്‍ച്ച് 31 വരെയാണ് ഈ കുറഞ്ഞ നിരക്കിന്റെ കാലാവധി.

യുഎഇ ആസ്ഥാനമാക്കിയുള്ള എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങള്‍ ഇന്നു മുതല്‍ ബ്രിട്ടനിലേയ്ക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും യുകെയിലെ എല്ലാ കേന്ദ്രങ്ങളിലേയ്ക്കുമുള്ള വിമാനങ്ങളാണ് നിര്‍ത്തലാക്കിയത്. ഇതുസംബന്ധമായി വിമാന കമ്പനികള്‍ ട്വീറ്റ് ചെയ്തു.

ബര്‍മിങ് ഹാം, ഗ്ളാസ്ഗോ, ലണ്ടന്‍, മാഞ്ചസ്ററര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനങ്ങളാണ് എമിറേറ്റ്സ് റദ്ദാക്കിയത്.അബുദാബിയില്‍ നിന്ന് യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കുമുള്ള സര്‍വീസുകള്‍ ഇത്തിഹാദും റദ്ദാക്കിയിട്ടുണ്ട്.
- dated 29 Jan 2021


Comments:
Keywords: India - Otta Nottathil - travel_ban_extended_india India - Otta Nottathil - travel_ban_extended_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mar_chrisostam_valiya_metrappolitha
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്ററം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
4520211covid
ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ പൂര്‍ണമല്ലെന്ന് ആരോപണം Recent or Hot News
തുടര്‍ന്നു വായിക്കുക
140_MLA_15_th_assembly
പതിനഞ്ചാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
3520212us
ഇന്ത്യയില്‍ കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തിയിട്ടില്ലെന്ന് യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
ldf_wins_kerala_assembly_election
കേരളത്തില്‍ ഭരണത്തുടര്‍ച്ചയുമായി ഇടതുതരംഗം ക്യാപ്റ്റനായി പിണറായി Recent or Hot News
തുടര്‍ന്നു വായിക്കുക
2520213kerala
കേരളത്തില്‍ 99 സീറ്റുമായി ഇടതുപക്ഷ ഭരണത്തുടര്‍ച്ച
ചരിത്രത്തിലാദ്യമായി തുടര്‍ഭരണം തുടര്‍ന്നു വായിക്കുക
2520215bjp
ബിജെപിയുടെ അക്കൗണ്ട് പൂട്ടി കേരളം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us