Today: 16 May 2021 GMT   Tell Your Friend
Advertisements
യുകെ സെന്‍സസ് ഫോം പൂരിപ്പിച്ച് നല്‍കാന്‍ ഇനി അഞ്ച് ദിനങ്ങള്‍ മാത്രം ; മലയാളം മറക്കരുതേ എന്നഭ്യര്‍ത്ഥന
Photo #1 - U.K. - Otta Nottathil - uk_census_malayalam__iportance
Photo #2 - U.K. - Otta Nottathil - uk_census_malayalam__iportance
ലണ്ടന്‍: ദേശീയ സെന്‍സസ് ദിനമായ മാര്‍ച്ച് 21 നു മുന്‍പ് നിയമപരമായി സമര്‍പ്പിക്കേണ്ട യുകെ സെന്‍സസ് ഫോം എല്ലാ മലയാളികളും പൂരിപ്പിച്ചു നല്‍കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ എല്ലാ മലയാളികളോടും അഭ്യര്‍ത്ഥിച്ചു. പ്രധാന ഭാഷ ഏതാണ് എന്നുള്ള ചോദ്യത്തിന് മലയാളം എന്ന് മറക്കാതെ രേഖപ്പെടുത്തണമെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി. മലയാളം സംസാരിക്കുന്ന എത്രയധികം ആളുകള്‍ യുകെയിലുണ്ട് എന്ന് മനസ്സിലാക്കി കൊടുക്കാനാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ തലങ്ങളിലുമെല്ലാം മലയാളഭാഷയ്ക്കും മലയാളികള്‍ക്കും ഗുണകരമായ പരിഗണന ലഭിക്കുവാന്‍ ഇത് ഉപകരിക്കും. ഇംഗ്ളീഷ് നന്നായി സംസാരിക്കുവാന്‍ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനുള്ള കോളവും സെന്‍സസ് ഫോമില്‍ ഉള്ളതുകൊണ്ട് പ്രധാന ഭാഷ മലയാളമെന്ന് എഴുതുന്നതുകൊണ്ട് ഒരുതരത്തിലും മലയാളികളായ കുടുംബാംഗങ്ങളെ ഒരു തരത്തിലും ഇത് ബാധിക്കില്ല. നിങ്ങള്‍ ഏത് രാജ്യക്കാരനാണ് എന്നും ഏതു മതവിശ്വാസിയാണ് എന്നും വ്യക്തമാക്കുന്നതോടൊപ്പം സംസാരിക്കുന്ന പ്രധാന ഭാഷ മലയാളം എന്നു കൂടി വ്യക്തമായി രേഖപ്പെടുത്തുക ഏറ്റവും അഭികാമ്യമായ കാര്യമാണ്.

'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ മുദ്രാവാക്യമാണ്. മലയാളത്തിന്റെ മഹിമയും സംസ്കാരവും ലോകത്തെല്ലാം എത്തിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്ന് മലയാളം മിഷന്‍ കരുതുന്നു. മലയാളികളുടെ മാതൃഭാഷയായ മലയാളം യുകെ ഗവണ്‍മെന്‍റ് അധികാരികളില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ സ്വാധീനിക്കുവാനും സര്‍ക്കാര്‍ തലങ്ങളില്‍ നിന്നുമുള്ള പൊതുവായ പല സന്ദേശങ്ങളും മറ്റു പ്രാദേശിക ഭാഷകളില്‍ അറിയിക്കുന്നതുപോലെ മലയാളഭാഷയിലും ലഭ്യമാക്കുവാനും ഇടയാക്കുമെന്നാണ് കരുതുന്നത്.

എല്ലാ കുടുംബങ്ങളിലും ഇതിനോടകം സെന്‍സസ് ഫോം പൂരിപ്പിച്ചു നല്‍കുന്നതിനാവശ്യമായ അക്സസ് കോഡും മറ്റു വിശദാംശങ്ങളും അടങ്ങിയ കത്ത് ലഭിച്ചു കഴിഞ്ഞു. ആര്‍ക്കെങ്കിലും സെന്‍സസ് ഫോം പൂരിപ്പിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടില്ലായെങ്കില്‍ www.census.gov.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സെന്‍സസ് ഫോം പൂരിപ്പിച്ചു നല്‍കാവുന്നതാണ്. ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സ് സെന്‍സസ് ആക്ട് അനുസരിച്ച് യുകെ സെന്‍സസില്‍ നിയമാനുസൃതമായി എല്ലാവരും പങ്കെടുക്കേണ്ടതിനാല്‍ ആരെങ്കിലും ഇതില്‍ അലംഭാവം കാണിച്ചാല്‍ 1,000 പൗണ്ട് വരെ പിഴ നല്‍കേണ്ടി വരും.

പത്തു വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രം ബ്രിട്ടനില്‍ ജീവിക്കുന്നവരുടെ പൊതുവായ വിവരങ്ങള്‍ ശേഖരിക്കുവാനായി നടത്തുന്ന സെന്‍സസില്‍ എല്ലാ മലയാളികളും പങ്കെടുക്കണമെന്നും പ്രധാന ഭാഷ മലയാളം എന്ന് രേഖപ്പെടുത്തി ദേശീയ സെന്‍സസ് ദിനമായ മാര്‍ച്ച് 21 ന് മുന്‍പായി യുകെ സെന്‍സസ് ഫോം പൂരിപ്പിച്ച് നല്‍കണമെന്നും മലയാളത്തിനും മലയാളികള്‍ക്കും പ്രാധാന്യം ലഭിക്കുന്ന ഈ ഉദ്യമത്തില്‍ എല്ലാ മലയാളികളും പങ്കാളികളാവണമെന്നും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി എബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു. മലയാളമെന്ന് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും യുകെ മലയാളി സമൂഹത്തിനെ ബോധവല്‍ക്കരിക്കുന്നതിനായി മലയാളികളായ യുകെയിലെ കൗണ്‍സിലര്‍മാരും സംഘടനാ പ്രതിനിധികളും മാധ്യമങ്ങളും മലയാളത്തെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളും നടത്തുന്ന പരിശ്രമങ്ങള്‍ക്ക് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി നന്ദിയും അഭിനന്ദനവും അറിയിച്ചു.

യുകെ സെന്‍സസ് 2021ല്‍ പങ്കെടുക്കുന്നതിനെക്കുറിച്ചും,യുകെ സെന്‍സസ് ഫോം പൂരിപ്പിച്ച് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചും പ്രധാന ഭാഷ മലയാളം ആയി തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മലയാളി സമൂഹത്തെ ഉണര്‍ത്തുന്നതിനുമായി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വീഡിയോയും മലയാളി സമൂഹത്തിനിടയില്‍ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.

വീഡിയോ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് ക്ളിക്ക് ചെയ്യുക.

https://fb.watch/4gwyoNyBWM/
- dated 17 Mar 2021


Comments:
Keywords: U.K. - Otta Nottathil - uk_census_malayalam__iportance U.K. - Otta Nottathil - uk_census_malayalam__iportance,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16520211pfizer
വാക്സിന്‍ ഡോസുകളുടെ ഇടവേള കൂടുന്നത് ഗുണം വര്‍ധിപ്പിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
15520213lab
കൊറോണവൈറസ് വന്നത് ലാബില്‍ നിന്നെന്ന ആരോപണം വീണ്ടും Recent or Hot News
തുടര്‍ന്നു വായിക്കുക
indian_variant_uk
യുകെയില്‍ ഇന്‍ഡ്യന്‍ വേരിയന്റ് വീണ്ടും ആഞ്ഞടിക്കുമോ ? Recent or Hot News
തുടര്‍ന്നു വായിക്കുക
14520216pilot
ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തിച്ച പൈലറ്റിന് ബ്രിട്ടന്റെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
Jolly_mathew_article_world_nurses_day
നഴ്സുമാര്‍ക്ക് ആശംസയര്‍പ്പിച്ച് ജോളി മാത്യു Recent or Hot News
തുടര്‍ന്നു വായിക്കുക
12520215boris
ബോറിസ് ജോണ്‍സന്റെ കരീബിയന്‍ യാത്രയെക്കുറിച്ച് പാര്‍ലമെന്റ് അന്വേഷിക്കും
തുടര്‍ന്നു വായിക്കുക
12520213queen
എലിസബത്ത് രാജ്ഞി വീണ്ടും പൊതുവേദിയില്‍, ഫിലിപ്പ് രാജകുമാരനില്ലാതെ...
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us