Today: 07 May 2021 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഡിസം.27 ന് വാക്സിനേഷന്‍ തുടങ്ങും
Photo #1 - Germany - Otta Nottathil - vaccination_germany_dec_17
ബര്‍ലിന്‍:ഡിസം. 27 ന് ജര്‍മനിയില്‍ ആരംഭിയ്ക്കുന്ന വാക്സിനേഷന് ഉത്തരവാദിത്തമുള്ള ഏജന്‍സിയായ പോള്‍ എര്‍ലിഷ് ഇന്‍സ്ററിറ്റ്യൂട്ട് അനുവാദം നല്‍കി. ബയോടെക്, ഫൈസര്‍ നിര്‍മ്മിച്ച കൊറോണ വാക്സിനാണ് ജര്‍മനിയില്‍ കുത്തിവെയ്പ്പിനായി ഉപയോഗിയ്ക്കുന്നത്. യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയുടെ നിയന്ത്രണ ലബോറട്ടറി എന്ന നിലയില്‍, മൊത്തം മൂന്ന് ബാച്ചുകള്‍ക്കുള്ള 4.1 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ക്കാണ് റിലീസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.

ജര്‍മനിയില്‍ അതിശീഘ്രമായി വ്യാപിയ്ക്കുന്ന കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളിയധികാരികള്‍ എല്ലാവരും തന്നെ ഇപ്പോള്‍ സമ്മര്‍ദത്തിലായിരിയ്ക്കയാണ്.
ഡിസം 24 ന് ഹൈലിഷ് ആബന്റില്‍ ക്രിസ്മസ് സേവനമില്ലാത്ത ക്രിസ്മസ് ആകുമോ എന്ന് എല്ലാവരും വലിയ ആശങ്കയിലാണ്. എല്ലാ ക്രിസ്മസ് സേവനങ്ങളും പൊതുവായി റദ്ദാക്കണമെന്ന് മെഡിക്കല്‍ അസോസിയേഷനും ചില രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്രിസ്മസ് വേളയില്‍ വിശ്വാസികളെ തനിച്ചാക്കാന്‍ സഭകള്‍ ആഗ്രഹിക്കുന്നില്ല ഒപ്പം സര്‍ക്കാരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കത്തോലിക്കാസഭയുടെ ശക്തികേന്ദ്രമായ മിക്ക പ്രദേശങ്ങളിലും പള്ളിയ്ക്കു പിറത്തു നിന്ന് കര്‍മ്മങ്ങള്‍ കൂടണമെന്ന് ചിലര്‍ ആവശ്യപ്പെട്ടത് സര്‍ക്കാരിനെ ഇപ്പോള്‍ ഇരുത്തിചിന്തിപ്പിയ്ക്കയാണ്.എല്ലാ ശുചിത്വ നിയമങ്ങള്‍ക്കും അനുസൃതമായി ക്രിസ്മസ് സേവനങ്ങള്‍ നടത്താന്‍ ആഴ്ചകളോളം തയ്യാറെടുത്തതു വെറുതെ ആവുമോ എന്ന ആശങ്ക എല്ലാ കോണുകളിലും ഉയര്‍ന്നിട്ടുണ്ട്. അതേസമയം കുടുംബ ആഘോഷങ്ങള്‍ക്കായി കര്‍ശനമായ നിയമങ്ങള്‍ ഉണ്ടെന്നിരിയ്ക്കെ ,പള്ളി സേവനങ്ങള്‍ ഇപ്പോഴും അനുവദനീയമാണ് എന്നതും വിശ്വാസികളെ ക്രിസ്മസിന്റെ അരൂപിയിലേയ്ക്കു നയിക്കുന്നു എന്ന് വലിയൊരു ജനവിഭാഗം കരുതുന്നുണ്ട്.
കൊറോണ വൈറസിനുള്ള പ്രതിരോധ വാക്സിന്‍ കണ്ടുപിടിച്ച മയിന്‍സിലെ ബയോണ്‍ടെക് ഫാര്‍മ കമ്പനി സ്ഥാപകരായ ഉഗൂര്‍ സഹിനും ഭാര്യ ഒസ്ലോം ടുറേസിയ്ക്കും ആക്സല്‍ സ്പ്രിംഗര്‍ അവാര്‍ഡ് നല്‍കുമെന്ന് ആക്സല്‍ സ്പ്രിംഗര്‍ ഫൗണ്ടേഷന്‍ അറിയിച്ചു.

അതേസമയം കൊറോണ മ്യൂട്ടേഷന്‍ ഭയപ്പാടില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ ചരക്ക് ഗതാഗതം സ്തംഭിച്ചിരിയ്ക്കുന്ന നിലവിലെ ഘട്ടത്തില്‍ ബ്രിട്ടനിയ്കേ്ക് ലുഫ്താന്‍സ എയര്‍ലിഫ്റ്റ് ഭക്ഷണ സാമഗ്രികളുമായി പറക്കുമെന്ന് കമ്പനി അറിയിച്ചു. 80 ടണ്‍ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളുമാണ് കാര്‍ഗോയായി അയക്കുന്നതെന്ന് കമ്പനി അറിയിച്ചു.
- dated 24 Dec 2020


Comments:
Keywords: Germany - Otta Nottathil - vaccination_germany_dec_17 Germany - Otta Nottathil - vaccination_germany_dec_17,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7520212patent
വാക്സിന്‍ പേറ്റന്റുകള്‍ക്ക് ഇളവ് നല്‍കാനാവില്ല: ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
7520214vaccine
വാക്സിനെടുത്തവര്‍ക്ക് ആനുകൂല്യങ്ങള്‍: ബില്‍ പാസാക്കി ജര്‍മന്‍ പാര്‍ലമെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_vaccine_for_alla_germany
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_for_all_germany_health_minister
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
epidemic_data_intelligence_hub_germany
ജര്‍മനി ആഗോള എപ്പിഡെമിക് ഇറ്റലിജെന്‍സ് ഡാറ്റാ ഹബാകും Recent or Hot News
തുടര്‍ന്നു വായിക്കുക
condolences_german_malanakara_community
വലിയ തിരുമേനിയുടെ വിയോഗത്തില്‍ അനുശോചിച്ചു
തുടര്‍ന്നു വായിക്കുക
6520212oxygen
ഇന്ത്യയില്‍ ഓക്സിജന്‍ നിര്‍മിക്കാന്‍ ജര്‍മന്‍ സഹായം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us