Today: 28 Sep 2023 GMT   Tell Your Friend
Advertisements
പുതുവല്‍സരത്തില്‍ ശാന്തി സമൃദ്ധി നന്മകള്‍ നിറഞ്ഞൊഴുകട്ടെ !!
Photo #1 - Germany - Editorial - greetings_editorial_2020_pravasionline
കാലത്തിന്റെ കളിയരങ്ങില്‍ 2019 വര്‍ഷം നടന്നു നീങ്ങി. യവനിക വീണ അരങ്ങില്‍ 2020 പ്രശോഭിതമായി ഉയര്‍ന്നു പൊങ്ങി. ഓളവും തീരവും ഇരമ്പിയാര്‍ന്ന സഞ്ചാരത്തില്‍ പിന്നിട്ട വഴികളിലെ, യാത്രകളില്‍ നിരവധിയോര്‍മ്മകള്‍ ബാക്കിയാക്കി ഒരുപാടു മുഖങ്ങള്‍ മനസ്സെന്ന മിനിസ്ക്രീനില്‍ തെളിയുമ്പോള്‍ കാലത്തിന്റെ സൂക്തഫലങ്ങള്‍ പ്രതിഫലിപ്പിക്കുത് തികച്ചും യാദൃച്ചികം മാത്രം.

പക്ഷെ നൊമ്പരങ്ങളുണര്‍ത്തുന്ന സ്മരണകളുടെ നേര്‍ക്കാഴ്ചകള്‍ വന്നണയുമ്പോള്‍ ചിലരെങ്കിലും നുറുങ്ങിപ്പിടയുന്നതു സ്വാഭാവികവും. നിത്യസ്മരണയുമായി ചില സൗഹൃദങ്ങളില്‍ അളവറ്റ, അതിരില്ലാത്ത ആഹ്ളാദത്തിന്റെ വിസ്മരിക്കാനാവാത്ത ദിനരാത്രങ്ങള്‍ വന്നുഭവിക്കവേ, നിര്‍വൃതിയോലുന്ന ധന്യമുഹൂര്‍ത്തങ്ങള്‍ ആശ്വാസത്തില്‍ അരുവിയായി കുളിരായി ഈറനണിഞ്ഞൊഴുകവേ .... നിയതിയുടെ നിശ്ചയങ്ങളായി പരിണമിക്കുമ്പോള്‍ ആകെയൊരുന്മാദമോ, ആവേശമോ അതോ സംതൃപതിയോ എല്ലാം ഒരുമിച്ചുചേരുന്ന സന്തോഷം... നിറയുകയായി ... നിറഞ്ഞു കവിയുകയായി ......

നിനച്ചിരിക്കാതെ കൈവന്ന സൗഭാഗ്യങ്ങളുടെ പൊതിക്കെട്ടുകള്‍, ചുണ്ടിനും കപ്പിനുമിടയില്‍ പൊലിയുന്ന സ്വപ്നങ്ങള്‍, ഇതിനിടയില്‍ നന്മയുടെ തണല്‍തേടുന്ന സൗഹൃദത്തിന്‍ പടുവൃക്ഷങ്ങള്‍ എല്ലാംകൂടി ഒന്നുചേര്‍ന്നു നില്‍ക്കുമ്പോള്‍ .. .. കാലത്തിന്റെ നീണ്ടു പരന്ന വീഥികളില്‍ ഒറ്റപ്പെടാതെ ആരോ കൈപിടിച്ചു നടത്തുന്ന, നടത്തുമെന്ന വിശ്വാസവുമായി പുതിയ വര്‍ഷത്തെ എതിരേല്‍ക്കുന്നു. നല്ലതുമാത്രമായി പരിണമിക്കട്ടെ എന്നാശിക്കുന്നു.

ഇരുളിന്റെ കൂടാരം നിലംപൊത്തിവീണ കാഴ്ചയില്‍ മതിമറന്ന സന്തോഷം പകരുമ്പോള്‍ പുതുപ്പുലരിയില്‍ പ്രത്യാശയുടെ ഒരുകൈത്തിരി വെളിച്ചം വെച്ചു നീട്ടിയ കാലമേ, കാലത്തിന്റെ സ്പന്ദനമേ, കാലത്തെ നയിക്കുന്ന ശക്തിയേ ഒരിയ്ക്കല്‍ക്കൂടി നമോവാകം..

വന്നുചേരുന്ന വഴിത്തിരിവുകള്‍ നന്മയുടെ പുഷ്പങ്ങളാകുവാന്‍, സത്യത്തിന്റെ നേര്‍രേഖയാകുവാന്‍, സമാധാനത്തിന്റെ അരിപ്രാവുകളാകുവാന്‍ എന്നും നിറഞ്ഞ ഹൃദയത്തോടെ പ്രാര്‍ത്ഥനയോടെ ആശംസിക്കുന്നു.

ശുഭാപ്തി വിശ്വാസങ്ങളുടെ തികഞ്ഞ സമസ്യയില്‍ ആശംസകളുടെ ഒരായിരം പനിനീര്‍ സൂനങ്ങള്‍ പുതുവര്‍ഷത്തിന്റെ നിറുകയില്‍ വാരി വിതറിക്കൊണ്ട് ... ഒപ്പം ലോകമലയാളികള്‍ക്കും പ്രിയപ്പെട്ട പ്രവാസിഓണ്‍ലൈന്‍ വായനക്കാര്‍ക്കും കളങ്കമില്ലാത്ത ശാന്തി സമൃദ്ധി നന്മകളുടെ പുതുവല്‍സരം നേരുന്നു.

സ്നേഹപൂര്‍വം

ജോസ് കുമ്പിളുവേലില്‍

ചീഫ് എഡിറ്റര്‍
- dated 01 Jan 2017


Comments:
Keywords: Germany - Editorial - greetings_editorial_2020_pravasionline Germany - Editorial - greetings_editorial_2020_pravasionline,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
editorial_vishu_2018
പൊന്‍കണിയുടെ വിഷു ദിനാശംസകള്‍
ഐശ്വര്യത്തിന്റെ കൈക്കുമ്പിളില്‍ സമൃദ്ധിയുടെ നിറതിങ്കളായി കണിക്കൊന്നപ്പൂക്കള്‍ കണികണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. സന്തോഷത്തില്‍ വിരിയുന്ന ഐശ്വര്യത്തെ എതിരേറ്റ് മലയാളിയുടെ കാര്‍ഷികോത്സവമായ വിഷുകണി ........ തുടര്‍ന്നു വായിക്കുക
Easter_2016
ലോകം ഉയിര്‍പ്പു തിരുനാളിന്റെ സ്മരണയില്‍
ദൈവപുത്രനായ യേശുക്രിസ്തു ഉത്ഥിത നായതിന്റെ അനുസ്മരണയുമായി ലോകമെമ്പാടുമുള്ള ക്റൈസ്തവ സമൂഹം ഇന്ന് ഈസ്ററര്‍ ആഘോഷിക്കുന്നു. യേശുക്രിസ്തു മരണത്തെ കീഴടക്കി ലോകത്തെ വിജയിച്ചതിന്റെയും ............ തുടര്‍ന്നു വായിക്കുക
8th_bday_pravasionline_editorial
പ്രവാസിഓണ്‍ലൈന്‍ ഒന്‍പതാം വര്‍ഷത്തിലേയ്ക്ക് ... വാര്‍ത്താസമൃദ്ധിയുടെ ഒരു വര്‍ഷം കൂടി ...
തുടര്‍ന്നു വായിക്കുക
4thbirthdayeditorial
അഞ്ജലിബദ്ധരായി അഞ്ചാം വയസിലേയ്ക്ക് ; വായനാ സംസ്കാരത്തിന്റെ പുതിയ പാതയിലൂടെ നമോവാകം
എഡിറ്റോറിയല്‍

ലോകം മുഴുവന്‍ വായനാ സംസ്കാരത്തില്‍ വിപ്ളവം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പൊടിനിറഞ്ഞ പഴയ ഗ്രന്ഥശാലകളിലെ പുസ്തകപ്പുഴുക്കളുടെ സ്ഥാനത്ത് ഇന്ന് ശതകോടിക്കണക്കിനു വെബ്സൈറ്റുകള്‍ സര്‍ഫ് തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us