അപ്പോളോ ദൗത്യത്തില്‍ പങ്കെടുത്തവരുടെ മലം, മൂത്രം, ഛര്‍ദി എന്നിവയെല്ലാം അടങ്ങിയ ബാഗുകളാണിവ. ഇതിനു പുറമേ ഉപയോഗശൂന്യമായ ഉപകരണങ്ങളും സ്പേസ് സ്യൂട്ടുകളും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്.
ചന്ദ്രനില്‍ നിന്ന് പഠനത്തിനായി പാറയും മറ്റ് വസ്തുക്കളും ശേഖരിക്കേണ്ടതിനാല്‍ പേടകത്തിന്റെ ഭാരം കുറയ്ക്കാനായാണ് മാലിന്യങ്ങള്‍ ചന്ദ്രനില്‍ ഉപേക്ഷിച്ചത്.
ഇവ പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ സംസ്കരിക്കാനും ഊര്‍ജമാക്കി മാറ്റാനുമുള്ള നിര്‍ദേശങ്ങളാണ് നാസ ക്ഷണിച്ചിരുന്നത്. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആയിരുന്നു. ലഭിച്ച നിര്‍ദേശങ്ങള്‍ നാസ പരിശോധിച്ചു വരുകയാണ്.

Comments: