കാനഡയുടെ ചരിത്രത്തിലെ വലിയ മോഷണം, 2 ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പടെ 7 പേര്‍ അറസ്ററില്‍

ടൊറങ്കോ: മണി ഹെയ്സ്ററ് സീരീസിനെ വെല്ലുന്ന കവര്‍ച്ചയുടെ ചുരുളഴിച്ച് കാനഡ. ഒരു ൈ്രകം ത്രില്ലറിന്റെ സ്ക്രിപ്റ്റാണോയെന്ന് പോലും തോന്നിപ്പോകുന്ന തരത്തിലുള്ള സ്വര്‍ണക്കവര്‍ച്ചയുടെയും
ആയുധക്കടത്തിന്റെയും പിന്നാമ്പുറക്കഥകളുടെ വേദിയായത് ടൊറന്റോയിലെ പിയേഴ്സണ്‍ രാജ്യാന്തര വിമാനത്താവളമാണ്.

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ളയില്‍ 2 ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 7 പേരാണ് അറസ്ററിലായത്. പരംപാല്‍ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്ററിലായ ഇന്ത്യന്‍ വംശജര്‍. എയര്‍ കാനഡ ജീവനക്കാരനായ ഇവരില്‍ ഒരാള്‍ അറസ്ററിനു മുന്‍പ് രാജിവച്ചിരുന്നു.

2023 ഏപ്രില്‍ 17ന് ടൊറന്റോയിലെ പിയേഴ്സന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് കൊള്ള നടന്നത്. വിമാനത്താവളത്തില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും എയര്‍ കാനഡ ഫ്ലൈറ്റില്‍ ഒരു കാര്‍ഗോയെത്തി. .9999 ശതമാനം പരിശുദ്ധിയുള്ള, 400 കിലോ തൂക്കം വരുന്ന 6,600 സ്വര്‍ണക്കട്ടികളായിരുന്നു കാര്‍ഗോയിലുണ്ടായിരുന്നത്. 25 ലക്ഷം കനേഡിയന്‍ ഡോളര്‍ (15 കോടി രൂപ) മൂല്യമുള്ള വിദേശ കറന്‍സികളും കാര്‍ഗോയില്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തിലെത്തിയ കാര്‍ഗോ അതീവ സുരക്ഷിതമായി സ്റേറാറേജിലേക്ക് മാറ്റി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോടികള്‍ വിലമതിക്കുന്ന കാര്‍ഗോ അപ്രത്യമായി.

എയര്‍ കാനഡയിലെ ജീവനക്കാരായിരുന്നു കവര്‍ച്ചയുടെ പിന്നില്‍. കോടികള്‍ വിലമതിക്കുന്ന കാര്‍ഗോ എയര്‍ കാനഡയിലെ മുന്‍ ജീവനക്കാരും നിലവിലെ ജീവനക്കാരുമടങ്ങുന്ന മോഷണ ശൃംഖല കൃത്യമായ പ്ളാനുകളോടെ മുക്കി.

രാജ്യാതിര്‍ത്തികള്‍ മറികടന്ന അന്വേഷണമായിരുന്നു പൊലീസിന് മുന്നിലുണ്ടായിരുന്നത്. ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ആംസ് ആന്‍ഡ് എക്സ്പ്ളോസീവ്സ് ഫിലഡല്‍ഫിയ ഫീല്‍ഡ് ഡിവിഷനുമായി സഹകരിച്ച് പീല്‍ റീജനല്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അറസ്ററ് രേഖപ്പെടുത്തി. അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാദ് പരമലിംഗം (35), ഡ്യൂറന്റ് കിങ് മക്ലീന്‍ (25) എന്നിവരാണ് അറസ്ററിലായ മറ്റുള്ളവര്‍.

ഒരു കിലോ സ്വര്‍ണവും 34,000 കനേഡിയന്‍ ഡോളറിന്റെ വിദേശ കറന്‍സിയും അറസ്ററിലായവരില്‍നിന്ന് പിടിച്ചെടുത്തു. മോഷണസംഘം സ്വര്‍ണം ഉരുക്കി ആഭരണങ്ങളാക്കി രൂപമാറ്റം വരുത്തിയിരുന്നു.
- dated 19 Apr 2024

Comments:

Keywords: Canada - Otta Nottathil - gold_theft_canada_air Canada - Otta Nottathil - gold_theft_canada_air,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.