Today: 24 Oct 2024 GMT   Tell Your Friend
Advertisements
ലോക കേരള സഭയില്‍ സജീവമായി ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധികള്‍
Photo #1 - India - Otta Nottathil - italy_loka_kerala_sabha
Photo #2 - India - Otta Nottathil - italy_loka_kerala_sabha
തിരുവനന്തപുരം: ഇറ്റലിയില്‍ നിന്നു ലോക കേരള സഭയില്‍ പങ്കെടുത്ത നാലു പ്രതിനിധികളും വിവിധ സെഷനുകളിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

ഫാ. പോള്‍ സണ്ണി ഫെര്‍ണാണ്ടസ്, ബെന്നി മാത്യു വെട്ടിയാടന്‍, എബിന്‍ പരിക്കാപ്പള്ളില്‍ എന്നിവരാണ് സഭയുടെ നാലാം പതിപ്പില്‍ ഇറ്റാലിയിലുള്ള പ്രവാസി മലയാളികളെ പ്രതിനിധീകരിച്ച് എത്തിയത്. മന്ത്രി പി.എ. മുഹമ്മദ് റിയാസുമായും നാല്‍വര്‍ സംഘം കൂടിക്കാഴ്ച നടത്തി.

പുലുവിള, കിളിപ്പാലം ഇടവകകളില്‍ വികാരിയായിരുന്ന ഫാ. പോള്‍ സണ്ണി ഫെര്‍ണാണ്ടസ്, ദീര്‍ഘകാലം കേരള കത്തോലിക്കാ യുവജന കമ്മീഷന്‍ സെക്രട്ടറിയായും കേരള ലത്തീന്‍ സഭ യുവജന കമ്മീഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ റോമിലെ പൊന്തിഫികല്‍ ലാറ്റര്‍യനസേ സര്‍വകലാശാലയില്‍ ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് ചെയ്യുന്നു.

തൃശൂര്‍ അന്നമനട ഇടയാറ്റൂര്‍ പുതുശ്ശേരി വെട്ടിയാടന്‍ വീട്ടില്‍ മാതൃൂ ആനി ദമ്പതികളുടെ മകനാണ് ബെന്നി മാതൃു വെട്ടിയാടന്‍. ഇറ്റലിയിലെ റോമില്‍ 2006 മുതല്‍ അലിക് ഇറ്റലിയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, കാപോ റോമാ, അങ്കമാലി അസോസിയേഷന്‍, ലയണ്‍സ് ക്ളബ് റോമാ സെംപിയോണ സ്ററാര്‍സ്, സിറോ മലബാര്‍ സഭ പാരിഷ് കൗണ്‍സില്‍ എന്നീ സംഘടകളില്‍ സജീവമായി പ്രവര്‍ത്തിച്ചു.

ഇറ്റലിയിലെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനാണ് എബിന്‍ പരിക്കാപ്പള്ളില്‍. ഇറ്റലിയിലെ പ്രമുഖ മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ സെക്രട്ടറി, പ്രവാസി കേരള കോണ്‍ഗ്രസ് എം നേതാവ്, വേള്‍ഡ് മലയാളി ഫെഡറഷന്റെ റോമിലെ സ്ഥാപക വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
- dated 17 Jun 2024


Comments:
Keywords: India - Otta Nottathil - italy_loka_kerala_sabha India - Otta Nottathil - italy_loka_kerala_sabha,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kerala_tasc_force_against_visa_fraud
അനധികൃത വിദേശ റിക്രൂട്ട്മെന്റുകളും വിസ തട്ടിപ്പും തടയാന്‍ കേരളത്തിന്റെ ടാസ്ക് ഫോഴ്സ് Recent or Hot News
തുടര്‍ന്നു വായിക്കുക
norka_task_force_scam_recruitment
വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി ; ടാസ്ക് ഫോഴ്സ് രൂപീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
norka_roots_kdisc_pact
മലയാളികള്‍ക്ക് വിദേശ തൊഴിലവസരം: ധാരണാപത്രം ഒപ്പുവച്ചു
തുടര്‍ന്നു വായിക്കുക
malayalee_dr_wales
വെയില്‍സിലേക്ക് നോര്‍ക്ക വഴി സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യും
തുടര്‍ന്നു വായിക്കുക
rathan_tata_died
രത്തന്‍ ടാറ്റ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
color_of_indian_passports
പലതരം ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പരിചയപ്പെടാം
തുടര്‍ന്നു വായിക്കുക
middle_east_central_asia_conflict
മധ്യേഷ്യന്‍ സംഘര്‍ഷം: വിമാന സര്‍വീസുകള്‍ തടസപ്പെട്ടു; ഇന്ത്യക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us