Today: 13 Oct 2024 GMT   Tell Your Friend
Advertisements
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ബിസിനസ് ക്ളിനിക്
Photo #1 - India - Otta Nottathil - norka_business_clinic
തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയപ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ നേതൃത്വത്തിലുളള ബിസിനസ് ക്ളിനിക് സേവനം 2024 സെപ്റ്റംബര്‍ 12 ന് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ മികച്ച സംരംഭകമേഖലകളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, വിവിധ ലൈസന്‍സുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഴിയും നോര്‍ക്ക റൂട്ട്സ് വഴിയും നല്‍കിവരുന്ന വിവിധ സേവനങ്ങള്‍ ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുളള അവബോധം നല്‍കുന്നതിനും നിലവിലെ ബിസിനസ് വിപുലീകരിക്കുന്നതിനും സഹായിക്കുന്നതാണ് സേവനം.

ചടങ്ങില്‍ നോര്‍ക്ക ബിസിനസ് ക്ളിനിക്കിന്‍റെ ലോഗോ പ്രകാശനം സിഇഒ അജിത് കോളശ്ശേരി നിര്‍വഹിക്കും.

ഓണ്‍ലൈനായും ഓഫ്ലൈനായുമുളള നോര്‍ക്ക ബിസിനസ് ക്ളിനിക് സേവനം പ്രയോജനപ്പെടുത്തുന്നതിന് 0471~2770534/+918592958677 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019 മുതല്‍ തിരുവനന്തപുരം നോര്‍ക്ക സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍ബിഎഫ്സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
- dated 11 Sep 2024


Comments:
Keywords: India - Otta Nottathil - norka_business_clinic India - Otta Nottathil - norka_business_clinic,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rathan_tata_died
രത്തന്‍ ടാറ്റ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
color_of_indian_passports
പലതരം ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പരിചയപ്പെടാം Recent or Hot News
തുടര്‍ന്നു വായിക്കുക
middle_east_central_asia_conflict
മധ്യേഷ്യന്‍ സംഘര്‍ഷം: വിമാന സര്‍വീസുകള്‍ തടസപ്പെട്ടു; ഇന്ത്യക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം
തുടര്‍ന്നു വായിക്കുക
airplanes_face_to_face
വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍: അന്വേഷണം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
modi_un_assembly_speech
മനുഷ്യരാശിയുടെ വിജയം യുദ്ധക്കളത്തിലല്ല: മോദി
തുടര്‍ന്നു വായിക്കുക
us_india_antiquities
യുഎസ് ഇന്ത്യക്ക് പുരാവസ്തുക്കള്‍ കൈമാറും
തുടര്‍ന്നു വായിക്കുക
mullaperiyar_dam_memmorandum
മുല്ലപെരിയാര്‍ ഡാം: കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us