Today: 02 Aug 2021 GMT   Tell Your Friend
Advertisements
അലക്സ റാങ്കിംഗ് എന്ത്, എന്തിന്,എങ്ങനെ സ്വയം കൂട്ടാം ?
Photo #1 - Not Applicable - Education - alexarank

ഓണ്‍ലൈന്‍ അധിഷ്ടിതമായ ഏതു വ്യവസായവും സ്വന്തം ട്രാഫിക് റാങ്കിങ്ങിനെ സുപ്രധാനമായി കാണുന്നു. മാധ്യമ മേഖല മുതല്‍ ഇ~കൊമേഴ്സ് മേഖല വരെ ഇതിനപവാദങ്ങളില്ല. ചിലര്‍ ടാര്‍ജറ്റ് ഗ്രൂപ്പില്‍ ട്രാഫിക് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു ചിലര്‍ ആകെ ട്രാഫിക്കിലെ വന്‍ ഒഴുക്കുകൊണ്ടു തൃപ്തിപ്പെടുന്നു.

റാങ്കിങ് ശ്രദ്ധിക്കുന്ന ഏതു കമ്പനിയും ഏതു വ്യക്തിയും ആമസോണ്‍ ഡോട്ട് കോമിന്റെ സബ്സിഡയറിയായ അലക്സ ഡോട്ട് കോം ശ്രദ്ധിക്കും. വിവിധ വെബ്സൈറ്റുകളിലെ സന്ദര്‍ശനത്തിന്റെ ഓഡിറ്റിങ് നടത്തി സൗജന്യമായി പ്രസിദ്ധീകരിക്കുകയാണ് അലക്സ ചെയ്യുന്നത്. ഇതു കണക്കാക്കാന്‍ ഇവര്‍ ഉപയോഗിക്കുന്ന അല്‍ഗോരിഥം ലളിതമാണ്. അലക്സ ടൂള്‍ബാര്‍ ഇന്‍സ്റേറാള്‍ ചെയ്തിട്ടുള്ള കംപ്യൂട്ടറുകളില്‍ ഏതൊക്കെ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കപ്പെടുന്നു എന്നു മാത്രം ശ്രദ്ധിക്കും, അത്രമാത്രം. മൂന്നു മാസമാണ് ട്രാഫിക് കണക്കാക്കാനെടുക്കുന്ന സ്ററാന്‍ഡേര്‍ഡ് കാലാവധി. ഒരേ യൂസര്‍ ഒരേ ദിവസം ഒന്നിലധികം തവണ ഒരേ വെബ്സൈറ്റ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാ ഒരൊറ്റ ഹിറ്റായാണു കണക്കാക്കുന്നത്.

റീച്ച്, പേജ് വ്യൂ എന്നിവയാണ് അലക്സ റാങ്കിങ്ങിന് ആധാരം. ഒരു ദിവസം ഒരു പ്രത്യേക വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം (അലക്സ ടൂള്‍ബാര്‍ ഉപയോഗിക്കുന്നവരുടെ മാത്രം) ആണ് റീച്ച്. ഒരു പ്രത്യേക പേജ് എത്ര തവണ സന്ദര്‍ശിക്കപ്പെട്ടു എന്ന കണക്കാണ് പേജ് വ്യൂ. റീച്ചിന്റെയും പേജ് വ്യൂവിന്റെയും ജ്യോമെട്രിക് മീന്‍ എടുത്ത്, മൂന്നു മാസത്തെ ശരാശരി കണക്കാക്കുകയാണ് റാങ്കിങ്ങില്‍ ചെയ്യുന്നത്.

അലക്സ ഉപയോഗിച്ച് ഹിറ്റ് കൂട്ടാനും എളുപ്പം. അലക്സ ഡോട്ട് കോം വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ അലക്സ ടൂള്‍ബാര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇത് ഇന്‍സ്റേറാള്‍ ചെയ്യുമ്പോള്‍ സെര്‍ച്ച് ഓപ്ഷന്‍ കൂടി ലഭിക്കുന്നുണ്ടെങ്കിലും, റാങ്ക് ഡിസ്പ്ളേ ആണു പ്രധാനം. നിങ്ങളുടെ വെബ്സൈറ്റിനെ സംബന്ധിച്ച് താത്പര്യമുള്ള വിവിധ സ്ഥിതിവിവരക്കണക്കുകള്‍ ടൂള്‍ ബാറില്‍ തന്നെ പ്രദര്‍ശിപ്പിക്കും. വെബ്സൈറ്റിലേക്കു പോയാല്‍ കൂടുതല്‍ വിശദാംശങ്ങളും, മറ്റു വെബ്സൈറ്റുകളുമായി റാങ്കും റീച്ചും മറ്റും താരതമ്യം ചെയ്യാനുള്ള സൗകര്യങ്ങളും ലഭിക്കും.

നിങ്ങള്‍ ഇന്‍സ്റേറാള്‍ ചെയ്തിരിക്കുന്ന ടൂള്‍ബാറിലൂടെയാണ് നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകളുടെ വിവരം അലക്സ സെര്‍വറിനു ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ആഗോള കണക്കെടുപ്പില്‍ 100 ശതമാനം കൃത്യത അവകാശപ്പെടാന്‍ ഇതിനു കഴിയില്ല. സ്ററാറ്റിസ്ററിക്സില്‍ വലിയ പോപ്പുലേഷനില്‍നിന്നു സാംപിള്‍ ശേഖരിച്ചു തയാറാക്കുന്ന കണക്കിനോളം വിശ്വാസ്യതയേ ഇതിന് അവകാശപ്പെടാനാവൂ.
- dated 30 Nov 2009


Comments:
Keywords: Not Applicable - Education - alexarank Not Applicable - Education - alexarank,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Merkel
ജര്‍മനി ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠന സൗകര്യം വര്‍ദ്ധിപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
ഇന്‍ഡ്യന്‍ വാഴ്സിറ്റികള്‍ റാങ്കിംഗില്‍ ഏറ്റവും പിന്നില്‍

ലോകത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ക്വാക്വേറല്ലി സിമോണ്‍സ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് നടത്തുന്ന പ്രതിവര്‍ഷ സര്‍വേയില്‍ ഇത്തവണ ............തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us