Today: 19 Jun 2025 GMT   Tell Your Friend
Advertisements
ജനിക്കാനുള്ള അവകാശം നിഷേധിക്കുന്ന ബ്രിട്ടീഷ് നിയമഭേദഗതി നടപ്പിലാക്കരുത്: പ്രൊ ലൈഫ് ഗ്ളോബല്‍ ഫെലോഷിപ്
Photo #1 - U.K. - Otta Nottathil - uk_abortion_law_protest
കൊച്ചി: മനുഷ്യജീവന്റെ മഹത്വത്തെ മാനിക്കാത്തതും ജീവന്റെ സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നിയമഭേദഗതിയില്‍ പ്രൊ ലൈഫ് ഗ്ളോബല്‍ ഫെലോഷിപ് പ്രതിഷേധിച്ചു.പുതിയ നിയമം നടപ്പിലാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. ജനിക്കുന്നതിന് തൊട്ടു മുമ്പുവരെ സ്ത്രീകള്‍ക്ക് ഗര്‍ഭശ്ചിദ്രം അനുവദിക്കുന്ന നിയമ നിര്‍മ്മാണം ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നീചമായ നീക്കമായി പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നു.

ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ അമ്മയ്ക്ക് ഗര്‍ഭം അലസിപ്പിച്ചു ഏതുവിധത്തിലും കൊല്ലുന്നത് കുറ്റമല്ലാതാക്കികൊണ്ടുള്ള നിയമഭേദഗതിക്കാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. "ഏതൊരുകാരണത്താലും, പ്രസവിക്കുന്നത് വരെയുള്ള ഗര്‍ഭധാരണത്തിന്റെ ഏത് സമയഘട്ടത്തിലും അബോര്‍ഷന്‍ അനുവദിക്കുന്ന നിയമം" പൈശാചികവും ക്രൂരവും മനുഷ്യ സമൂഹത്തോടുള്ള വെല്ലവിളിയുമാണെന്ന് പ്രൊ ലൈഫ് ഗ്ളോബല്‍ ഫെലോഷിപ് ചെയര്‍മാന്‍ സാബു ജോസ് പറഞ്ഞു.

ജനപ്രതനിധി സഭയില്‍ 137 ന് എതിരെ 379വോട്ടുകള്‍ക്ക് പാസ്സായിയെന്നത് ലോകം ഞെട്ടലോടെയാണ് വീക്ഷിക്കുന്നത്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ അബോര്‍ഷനു വേണ്ടി വാദിക്കുന്നവര്‍ സ്ത്രീ പുരുഷ ബന്ധത്തിലുടെ ഉദരത്തില്‍ രൂപം കൊണ്ട മനുഷ്യ വ്യക്തിയെ വേണ്ടെന്ന് വെയ്ക്കുവാനും ക്രൂരമായി കൊല്ലുവാനും ഏകപക്ഷീയമായി തീരുമാനിക്കുവാന്‍ കുഞ്ഞിന്റെ അമ്മയ്ക്ക് അനുമതി ആവശ്യപ്പെടുന്നതും അനുവാദം നല്‍കുന്നതും മരണസംസ്കാരത്തിന്റെ വക്താക്കളാണെന്നും സാബു ജോസ് പറഞ്ഞു.

ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ജീവന്‍വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്കരുതെന്ന് മാത്രമല്ല ലോകവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് നിയമത്തിന്റെ ചുവടുപിടിച്ച് മറ്റ് രാജ്യങ്ങളില്‍ ഇത്തരം കാടത്ത നിയമം രൂപം കൊള്ളാതെ ജാഗ്രതപുലര്‍ത്താനും മനുഷ്യസ്നേഹികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
- dated 19 Jun 2025


Comments:
Keywords: U.K. - Otta Nottathil - uk_abortion_law_protest U.K. - Otta Nottathil - uk_abortion_law_protest,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
achayans_gandharvasandhya_belfast_june_6_2025_end
ബെല്‍ഫാസ്ററില്‍ പഴമയുടെ അലയടി ഉയര്‍ത്തിയ ഗന്ധര്‍വ്വ സന്ധ്യ തരംഗമായി Recent or Hot News
തുടര്‍ന്നു വായിക്കുക
uk_immigration_conservative_leader_trump_model
യുകെയില്‍ ട്രംപ് മോഡല്‍ യാത്രാവിലക്ക് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് നേതാവ് Recent or Hot News
തുടര്‍ന്നു വായിക്കുക
nilambur_election_oic_uk_help_UDF
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗം കൊഴുപ്പിക്കുവാന്‍ ഐഒസി യു കെ ; യു ഡി എഫിന് പ്രവാസികളുടെ കൈത്താങ്ങ്
തുടര്‍ന്നു വായിക്കുക
bhimsen_kohli_death_teen_sentence
ഇന്ത്യന്‍ വംശജനെ കല്ലെറിഞ്ഞു കൊന്ന കേസില്‍ പതിനഞ്ചുകാരന് തടവ്
തുടര്‍ന്നു വായിക്കുക
uk_starmer_immigration_toughen
യുകെ കുടിയേറ്റ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
gandharva_sandhya_belfast_june_6_2025
മലയാളി സാംസ്കാരിക തനിമയുമായി ഗന്ധര്‍വ്വ സന്ധ്യ; ടീം ബെല്‍ഫാസ്ററ് അച്ചായന്‍സ് ഒരുക്കുന്ന ഗാനമേള ജൂണ്‍ 6 ന് വെള്ളിയാഴ്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us